കാൽഗറി : കഴിഞ്ഞ ആഴ്ച ഉണ്ടായ സൈബർ ആക്രമണം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാനഡയിലെ രണ്ടാമത്തെ വലിയ എയർലൈനായ വെസ്റ്റ് ജെറ്റ്. കഴിഞ്ഞ ആഴ്ച അവസാനം കണ്ടെത്തിയ സൈബർ ആക്രമണം പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും എന്നാൽ ചില ഉപയോക്താക്കൾക്ക് വെസ്റ്റ്ജെറ്റിന്റെ വെബ്സൈറ്റിലും ആപ്പിലും തടസ്സം നേരിടേണ്ടി വന്നേക്കാമെന്നും കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു.

ഹാക്കിങ്ങിന്റെ സ്വഭാവവും പരിണിതഫലവും വ്യക്തമായിട്ടില്ലെന്ന് എയർലൈൻ അറിയിച്ചു. സൈബർ ആക്രമണത്തിൽ സെൻസിറ്റീവ് ഡാറ്റയോ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളോ അപഹരിക്കപ്പെട്ടതായി വ്യക്തമല്ല. നിയമപാലകരുമായി സഹകരിച്ച് അന്വേഷണം തുടരുകയാണെന്നും, എന്നാൽ മാൽവെയർ അല്ലെങ്കിൽ റാൻസംവെയർ ആക്രമണമാണോ എന്നത് വ്യക്തമല്ലെന്നും വെസ്റ്റ്ജെറ്റ് വക്താവ് ജോഷ് യെറ്റ്സ് പറയുന്നു.