Monday, August 18, 2025

കേരള നൈറ്റ് റൈഡേഴ്‌സ് “ക്രിക്കറ്റ് കാർണിവൽ 2025” ജൂൺ 28 മുതൽ ടൊറൻ്റോയിൽ

ടൊറൻ്റോ : കേരള നൈറ്റ് റൈഡേഴ്‌സ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന് ടൊറൻ്റോ വേദിയാകുന്നു. ജൂൺ 28, 29 തീയതികളിൽ (ശനി, ഞായർ) ടൊറൻ്റോ റോസ് ലോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (4801 Dufferin St., North York, ON M3H 5T3) കേരള നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് കാർണിവൽ 2025 നടക്കുക.

കേരള നൈറ്റ് റൈഡേഴ്‌സ് കപ്പിനായി ഒൻ്റാരിയോയിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കും. ആറു ടീമുകൾ അണിനിരക്കുന്ന വനിതാ ടൂർണമെന്റും കേരള നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് കാർണിവലിൽ ഇതാദ്യമായി അരങ്ങേറുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ക്രിക്കറ്റ് കാർണിവലിനോടനുബന്ധിച്ച് കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക സൗകര്യവും സൗത്ത് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ, ട്രിനിറ്റി ഗ്രൂപ്പ് ഒരുക്കുന്ന ഓട്ടോ ഷോ തുടങ്ങിവ ഒരുക്കിയിട്ടുണ്ട്. റിയലറ്ററായ ജിഷാ തോട്ടവും ട്രിനിറ്റി ഗ്രൂപ്പുമാണ് മത്സരത്തിൻ്റെ മുഖ്യസ്പോൺസർമാർ.

കൂടുതൽ വിവരങ്ങൾക്ക് : രാജ് : 647 914 2297, ചാൾസ് : 647 855 0232.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!