ടൊറൻ്റോ : ഗാർഡിനർ എക്സ്പ്രസ് വേയിൽ ട്രക്കും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 വയസ്സുള്ള ഒരാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ ഇസ്ലിംഗ്ടൺ അവന്യൂവിലാണ് സംഭവം.

പിക്കപ്പ് ട്രക്കിന്റെ പിന്നിൽ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നുവെന്ന് ടൊറൻ്റോ പൊലിസ് അറിയിച്ചു. മോട്ടോർ സൈക്കിൾ യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റു പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.