ഫ്രെഡറിക്ടൺ : ജൂൺ 16, 17 തീയതികളിൽ, ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) നാല് നറുക്കെടുപ്പുകൾ നടത്തി. രണ്ട് ഇമിഗ്രേഷൻ സ്ട്രീമുകളിലും നാല് പാത്ത് വേ കളിലുമായി നടന്ന നറുക്കെടുപ്പിൽ 608 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 2025-ൽ ഇന്നുവരെ, ന്യൂബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 2,015 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ്, ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ്സ്, ന്യൂബ്രൺസ്വിക് പ്രയോറിറ്റി ഒക്യുപേഷൻസ്, എംപ്ലോയ്‌മെൻ്റ് ഇൻ ന്യൂബ്രൺസ്വിക് എന്നീ പാത്ത് വേ കളിലും ന്യൂബ്രൺസ്വിക് എക്സ്പീരിയൻസ് സ്ട്രീം, ന്യൂബ്രൺസ്വിക് ഗ്രാജുവേറ്റ്സ് സ്ട്രീം, ന്യൂബ്രൺസ്വിക് പ്രയോറിറ്റി ഒക്യുപേഷൻസ് സ്ട്രീം എന്നീ സ്ട്രീമുകളിലുമായാണ് നറുക്കെടുപ്പ് നടന്നത്.