Wednesday, September 10, 2025

കാനഡയിൽ സ്‌നോടൈം ബെറി ഐസ് സ്മൂത്തി പോപ്‌സ് തിരിച്ചുവിളിച്ചു

ഓട്ടവ : രാജ്യത്ത് ഉഷ്ണതരംഗം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നതിനിടെ, തണുപ്പിക്കാൻ ചിലർ ഉപയോഗിച്ചേക്കാവുന്ന ഐസ് സ്മൂത്തി പോപ്‌സ് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. കാനഡയിലുടനീളം വിറ്റഴിച്ച സ്‌നോടൈം ബെറി ഐസ് സ്മൂത്തി പോപ്‌സ് ആണ് ബാധിച്ച ഉൽപ്പന്നം. ഈ ഉൽപ്പന്നത്തിൽ പാൽ അടങ്ങിയിട്ടുണ്ടെന്നും അത് ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഏജൻസി പറയുന്നു.

ബാധിക്കപ്പെട്ട ഐസ് സ്മൂത്തി പോപ്‌സ് ഉപയോഗിക്കരുത്, വിൽക്കരുത്, വിതരണം ചെയ്യരുത്, ഏജൻസി തിരിച്ചുവിളിക്കൽ നോട്ടീസിലൂടെ അറിയിച്ചു. 700 മില്ലിഗ്രാമിൽ വിൽക്കുന്ന ഈ ഉൽപ്പന്നത്തിന് UPC നമ്പർ 6 67888 18972 4 ഉം ഉണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!