വൻകൂവർ : മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് (VPD). ഒത്തുചേരലുകളും പ്രതിഷേധങ്ങളും നിയമപരമാണെന്ന് ഉറപ്പാക്കാന്‍ ജനകീയ പ്രതിഷേധ സ്ഥലങ്ങള്‍ക്ക് സമീപം ശക്തമായ സുരക്ഷ ഒരുക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

ചില ആരാധനാലയങ്ങൾ, സാംസ്കാരിക, കമ്മ്യൂണിറ്റി സെന്‍ററുകൾ, നയതന്ത്ര കെട്ടിടങ്ങൾ എന്നിവയ്ക്ക് ചുറ്റും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സംഘർഷങ്ങൾ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക മത നേതാക്കളുടെയും കമ്മ്യൂണിറ്റി പ്രതിനിധികളുടെയും അഭിപ്രായങ്ങളും പ്രസ്താവനകളും പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
