Monday, August 18, 2025

മൺട്രിയോളിൽ വാടക നിരക്ക് കുതിച്ചുയരുന്നു: വർധന 71%

മൺട്രിയോൾ : ഭവനപ്രതിസന്ധിക്കൊപ്പം വാടകയും കുതിച്ചുയരുന്നത് കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള മൺട്രിയോൾ നിവാസികളെ സാരമായി ബാധിക്കുന്നു. ആറു വർഷത്തിനുള്ളിൽ നഗരത്തിലെ വാടകനിരക്ക് ഏകദേശം 71% വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. 2019-ൽ രണ്ടു ബെഡ്‌റൂം ഉള്ള ഒരു അപ്പാർട്ട്മെൻ്റിന് ശരാശരി 1,130 ഡോളർ ആയിരുന്ന വാടക 2025-ൽ 1,930 ഡോളറായതായി ഫെഡറൽ ഏജൻസി പറയുന്നു. ഡ്രമ്മണ്ട്‌വിൽ, ഷെർബ്രൂക്ക് എന്നിവയുൾപ്പെടെ മറ്റ് ചില കെബെക്ക് നഗരങ്ങളിലെ സ്ഥിതിയും മറിച്ചല്ല. ഈ നഗരങ്ങളിലെ വാടക ഏകദേശം ഇരട്ടിയായി ഉയർന്നിട്ടുണ്ട്.

യഥാക്രമം 3,170 ഡോളറും 2,690 ഡോളറും ഈടാക്കുന്ന വൻകൂവറിനും ടൊറൻ്റോയ്ക്കും പിന്നിലായി ഈ വർഷം കനേഡിയൻ നഗരങ്ങളിലെ ശരാശരി വാടകനിരക്കിൽ മൺട്രിയോൾ 17-ാം സ്ഥാനത്താണ്. എന്നാൽ, കഴിഞ്ഞ ആറ് വർഷത്തിനിടെ വൻകൂവറിലെ വാടകനിരക്ക് 17% മാത്രമാണ് വർധിച്ചത്. ടൊറൻ്റോയിൽ ഇതഃ അഞ്ച് ശതമാനം മാത്രമാണെന്നും ഏജൻസി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!