ടൊറൻ്റോ : ന്യൂമാർക്കറ്റിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായി യോർക്ക് റീജനൽ പൊലീസ്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ഡേവിസ് ഡ്രൈവ് വെസ്റ്റിലെ ഡഫറിൻ സ്ട്രീറ്റിലാണ് സംഭവം. ഒരു ഡംപ് ട്രക്കും ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് മരിച്ചയാൾ ഏത് വാഹനത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് റോഡ് അടച്ചിട്ടിരിക്കുകയാണ്.