ടൊറൻ്റോ : നഗരത്തിലെയും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെയും വാഹനഉടമകൾക്ക് ആശ്വാസമായി തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറയുന്നു. ചൊവ്വാഴ്ച ലിറ്ററിന് 141.9 സെൻ്റിൽ നിന്നും വില നാല് സെൻ്റ് കുറഞ്ഞിരുന്നു. ജൂൺ 26 വ്യാഴാഴ്ച പെട്രോൾ വില വീണ്ടും ലിറ്ററിന് അഞ്ച് സെൻ്റ് കൂടി കുറയുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ് പറയുന്നു. ഇതോടെ സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 132.9 സെൻ്റാകും.

ടൊറൻ്റോയിലും ജിടിഎയിലുടനീളമുള്ള പമ്പുകളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ ഇന്ധനവില ജൂൺ 6-ന് രേഖപ്പെടുത്തിയ 131.9 സെൻ്റ് ആയിരുന്നു. എന്നാൽ, ജൂൺ 22-ന് വീണ്ടും ഇന്ധനവില ഉയർന്ന് ലിറ്ററിന് 141.9 സെൻ്റിൽ എത്തിയിരുന്നു.