Monday, August 18, 2025

പാനിയർ ഗോർമണ്ട് ഓയിലുകൾ തിരിച്ചു വിളിച്ചു

മൺട്രിയോൾ : ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ സാധ്യതയെ തുടർന്ന് പാനിയർ ഗോർമണ്ട് തൈം, റോസ്മേരി ഫ്ലേവർ ഓയിലുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച് കെബെക്ക് ഭക്ഷ്യ മന്ത്രാലയം (MAPAQ). ഈ ഓയിലുകൾ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ തയ്യാറാക്കി പായ്ക്ക് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു.

ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് കേടുവന്നതിന്‍റെ ലക്ഷണങ്ങളോ ദുർഗന്ധമോ ഉണ്ടായിരിക്കില്ല. എന്നാൽ, ഈ ബാക്ടീരിയ കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടാം. അണുബാധിതർക്ക് പക്ഷാഘാതം, പ്രതികരണശേഷിയില്ലായ്മ, കാഴ്ച, സംസാര പ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. ഈ ലക്ഷങ്ങൾ അനുഭവപ്പെടുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!