വൈറ്റ് ഹോഴ്സ് : നിയന്ത്രണാതീതമായി കത്തുന്ന കാട്ടുതീ കാരണം എഥേൽ തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവ് നൽകി യൂകോൺ സർക്കാർ. സെൻട്രൽ യൂകോണിലെ സ്റ്റുവർട്ട് ക്രോസിങ്ങിന് സമീപം എഥേൽ ലേക്ക് റോഡിന്‍റെ വടക്കുകിഴക്കായി ശനിയാഴ്ചയാണ് തീ ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തീ പടർന്നതായി അധികൃതർ അറിയിച്ചു.

നിലവിൽ അപകടഭീഷണി ഇല്ലെങ്കിലും കാട്ടുതീ സജീവമായി തുടരുന്നതിനാലാണ് ഒഴിപ്പിക്കൽ ഉത്തരവെന്നും അധികൃതർ വ്യക്തമാക്കി. യൂകോണിൽ എൺപതോളം കാട്ടുതീ സജീവമായി കത്തിപ്പടരുന്നുണ്ട്. ഇതിൽ ഒമ്പത് എണ്ണം നിയന്ത്രണാതീതമാണ്.