ഓട്ടവ : കാനഡ ഡേയിൽ ഉപയോക്താക്കൾക്ക് പ്രത്യേക വയര്‍ലസ് പ്ലാന്‍ സമ്മാനിച്ച് റോജേഴ്‌സ്. രാജ്യം 158-ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 158 ജിബി ഡാറ്റയുള്ള പ്രത്യേക വയര്‍ലെസ് പ്ലാനാണ് കമ്പനിയുടെ വാഗ്ദാനം. ഈ പ്ലാൻ ജൂലൈ മൂന്ന് വരെ ലഭ്യമാകും. 158 ജിബി ഡാറ്റയ്ക്ക് പുറമേ, പ്ലാനില്‍ 5ജി, 5ജി പ്ലസ് ഡാറ്റാ ആക്‌സസും 250 Mbsp വരെ വേഗവും ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു. റോജേഴ്‌സിന്റെ ‘കാനഡ ഡേ ഓഫർ’ കമ്പനിയുടെ പതിവ് 100GB ‘എസൻഷ്യൽ’ പ്ലാൻ മാത്രമാണ്, 58GB ബോണസ് ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, പ്ലാനില്‍ അണ്‍ലിമിറ്റഡ് കാനഡ-വൈഡ് ടോക്ക് ആന്‍ഡ് ടെക്സ്റ്റ്, 2,000 ഇന്‍റര്‍നാഷണല്‍ ടെക്സ്റ്റുകള്‍, കോള്‍ ആന്‍ഡ് നെയിം ഡിസ്‌പ്ലേ, വോയ്സ്മെയില്‍, കോള്‍ വെയിറ്റിങ് ആന്‍ഡ് ഫോര്‍വേഡിങ്, ഗ്രൂപ്പ് കോളിങ് തുടങ്ങിയ മറ്റ് സവിശേഷതകളും ഉൾപ്പെടുന്നു.