എഡ്മിന്‍റൻ : കാനഡയിലെ ആദ്യത്തെ മുസ്ലീം രാഷ്ട്രീയക്കാരിൽ ഒരാളായ റഹീം ജാഫർ വീണ്ടും ആൽബർട്ട രാഷ്ട്രീയത്തിൽ സജീവമാകുന്നു. എഡ്മിന്‍റൻ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് മുൻ എഡ്മിന്‍റൻ എംപി കൂടിയായ റഹീം ജാഫർ. 2008 വരെ ഏകദേശം പത്ത് വർഷത്തോളം ഓൾഡ് സ്ട്രാത്ത്കോണയിൽ നിന്നുള്ള കൺസർവേറ്റീവ് എംപിയായിരുന്നു അദ്ദേഹം. എന്നാൽ, മേയർ തിരഞ്ഞെടുപ്പിൽ റഹീം ജാഫർ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

ഒക്ടോബർ 20-ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ റഹീം ജാഫറിനൊപ്പം നിലവിലെ കൗൺസിലർമാരായ ടിം കാർട്ട്മെൽ, ആൻഡ്രൂ നൈക്ക്, മുൻ കൗൺസിലർ ടോണി കാറ്റെറിന എന്നിവരും മത്സരരംഗത്തുണ്ട്.
