ഓട്ടവ : മാർക്ക് കാർണി സർക്കാരിന്‍റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബിൽ സി-5 സെനറ്റ് പാസാക്കി. വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് ഫെഡറൽ അംഗീകാരം വേഗത്തിൽ നേടാൻ മന്ത്രിസഭയെ അനുവദിക്കുന്നതാണ് ലിബറൽ സർക്കാരിന്‍റെ ഈ ബിൽ.

അതേസമയം തങ്ങളുടെ അവകാശങ്ങളെയും പദവികളെയും മാനിക്കുന്നില്ലെങ്കിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമാകുമെന്ന് തദ്ദേശീയ നേതാക്കളുടെ മുന്നറിയിപ്പിനിടെയാണ് വ്യാഴാഴ്ച സെനറ്റ് ബിൽ പാസ്സാക്കിയത്. അന്തർപ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലിബറലുകൾ നിയമനിർമാണം അവതരിപ്പിച്ചത്. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം അവസാനിപ്പിക്കുന്നതിന് മുൻപ് ബിൽ നിയമമാക്കാനാണ് കാർണി സർക്കാരിന്‍റെ ശ്രമം.