ടൊറൻ്റോ : ലിസ്റ്റീരിയ മോണോസൈറ്റോജീൻ ബാക്ടീരിയ കാരണം ഒൻ്റാരിയോയിലുടനീളം വിറ്റഴിച്ച ചീസ് ഉൽപ്പന്നം തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഏകദേശം 150 ഗ്രാം വലിപ്പമുള്ള നാച്ചുറൽ പാസ്റ്റേഴ്‌സ് ചീസ് കമ്പനി ബ്രാൻഡായ മൗണ്ട് ബെച്ചർ ബഫല്ലോ മീഡിയം ചീസാണ് ബാധിച്ച ഉൽപ്പന്നമെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു.

ബഫല്ലോ മീഡിയം ചീസ് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കോ മരണത്തിനോ കാരണമായേക്കാമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ബാധിച്ച ഉൽപ്പന്നം ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുത്, അധികൃതർ പറയുന്നു.