റെജൈന : കടുത്ത വരൾച്ചയെ തുടർന്ന് സസ്കാച്വാനിലെ നിരവധി കമ്മ്യൂണിറ്റികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേപ്പിൾ ക്രീക്ക്, ഫോക്സ് വാലി, എന്റർപ്രൈസ് എന്നിവിടങ്ങളിലെ റൂറൽ മുനിസിപ്പാലിറ്റികളാണ് വരൾച്ചയിൽ കുടുങ്ങിയിരിക്കുന്നത്. കടുത്ത ചൂടും മഴയുടെ അഭാവവുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. നിലവിലെ താപനില സാധാരണയേക്കാൾ വളരെ കൂടുതലാണെന്നും ഏജൻസി അറിയിച്ചു.

കടുത്ത വരൾച്ച കന്നുകാലി കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. കന്നുകാലികൾക്ക് തീറ്റ ഉണ്ടാക്കാൻ കർഷകർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പുല്ല് ഉണങ്ങിക്കൊണ്ടിരിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.