വാഷിംഗ്ടൺ ഡി സി : മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ, ഡോണൾഡ് ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ മെഗാ ബിൽ നേരിയ ഭൂരിപക്ഷത്തിൽ യുഎസ് സെനറ്റിൽ പാസായി. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ 24 മണിക്കൂറിലധികം നീണ്ട സംവാദത്തിന് ശേഷം, വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് ടൈ-ബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പാസായത്. ശേഷം ബിൽ അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു. അതേസമയം ബില്ലിൽ കോൺഗ്രസിൽ കൂടുതൽ മാറ്റങ്ങൾ വന്നാൽ, ബില്ലിന്‍റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി ഇരുസഭകളും ഒരു കോൺഫറൻസ് കമ്മിറ്റി സംഘടിപ്പിക്കേണ്ടിവരും. അതിൽ വീണ്ടും കോൺഗ്രസ് വോട്ട് ചെയ്യേണ്ടിവരും.

നികുതി, ആരോഗ്യ സംരക്ഷണം, അതിർത്തി സുരക്ഷ, നിർമിത ബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന, 4.2 ലക്ഷം കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബിൽ സാധാരണ പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു.