ടൊറൻ്റോ : സൗത്ത് വെസ്റ്റേൺ ഒൻ്റാരിയോയിലെ ചാത്തമിൽ ട്രെയിൻ ഇടിച്ച് കുട്ടി മരിച്ചതായി ചാത്തം-കെൻ്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ചാത്തമിലെ കെയ്ൽ ഡ്രൈവിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ ഗുരുതരമായ പരുക്കേറ്റ നിലയിൽ ഒരു കൊച്ചുകുട്ടിയെ കണ്ടെത്തി. പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിച്ച് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
