ടൊറൻ്റോ : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വാരാന്ത്യത്തിൽ സ്റ്റോവിൽ നിന്നും ടൊറൻ്റോ നഗരമധ്യത്തിലേക്ക് ഗോ ട്രെയിനിൽ യാത്ര ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ മറ്റു റൂട്ടുകളോ ഗോ ബസുകളോ ആശ്രയിക്കേണ്ടി വരും. ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ജൂലൈ 4 വെള്ളിയാഴ്ച വൈകുന്നേരം മുതൽ ജൂലൈ 6 ഞായറാഴ്ച സർവീസ് അവസാനിക്കുന്നതുവരെ, സ്റ്റോവിൽ ലൈനിൽ GO ട്രെയിൻ സർവീസ് ഉണ്ടാകില്ലെന്ന് മെട്രോലിങ്ക്സ് അറിയിച്ചു.

യാത്രക്കാരെ സഹായിക്കാനായി സ്റ്റോവിൽ ലൈനിലൂടെയുള്ള ട്രെയിൻ സർവീസിന് പകരം ഗോ ബസുകൾ സർവീസ് നടത്തും. യൂണിയൻ സ്റ്റേഷൻ ബസ് ടെർമിനലിലേക്ക് എത്തുന്നതിന് മുമ്പ് ഓൾഡ് എൽം, സ്റ്റോവിൽ, മൗണ്ട് ജോയ്, മാർക്കം, സെൻ്റിനിയൽ, യൂണിയൻവിൽ GO സ്റ്റേഷനുകളിൽ ബസുകൾ നിർത്തുമെന്ന് മെട്രോലിങ്ക്സ് അറിയിച്ചു. മില്ലിക്കൻ, അജിൻകോർട്ട്, കെന്നഡി എന്നിവിടങ്ങളിൽ ഗോ ട്രാൻസിറ്റ് സർവീസ് ഉണ്ടാകില്ല.