കാൽഗറി : നോർത്ത്ഈസ്റ്റ് കാൽഗറിയിലെ കാസിനോയിലുണ്ടായ കാർബൺ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പ്യൂര്‍ കാല്‍ഗറി കാസിനോയിലാണ് സംഭവം.

പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ ഉയർന്ന അളവിൽ കാര്‍ബണ്‍ മോണോക്സൈഡ് കണ്ടെത്തിയതായി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്മെൻ്റ് (CFD) സ്ഥിരീകരിച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിൽ നിന്നും എല്ലാവരെയും ഒഴിപ്പിച്ചു. ഒഴിപ്പിച്ചവരെ ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും അതില്‍ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അഗ്നിശമന സേനയും ATCOയും നടത്തിയ ശുചീകരണത്തിന് ശേഷം, ഒരു മണിക്കൂറിനുള്ളില്‍ കാസിനോ വീണ്ടും തുറക്കാന്‍ അനുമതി നല്‍കി.