ഓട്ടവ : പരുക്കേൽക്കാൻ സാധ്യതയെ തുടർന്ന് കാനഡയിൽ ചില പവർ ടൂളുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. യാർഡ്‌വർക്ക്‌സ് ബ്രാൻഡ് വോർക്‌സ് ഇലക്ട്രിക് കോർഡഡ് ചെയിൻസോ, പോൾ സോ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2024 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ, 3,028 ഉൽപ്പന്നങ്ങൾ കാനഡയിലും 49,000 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലും വിറ്റു.

തിരിച്ചു വിളിച്ച ചെയിൻസോകളിലെയും പോൾ സോകളിലെയും പ്രധാന സ്വിച്ച് തകരാറിലാകുകയും ഇത് സോകൾ സ്വയമേവ പ്രവർത്തിക്കാൻ കാരണമാകും. ഇത് മുറിവേൽക്കാൻ കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. എന്നാൽ, 2025 ജൂൺ 30 വരെ കാനഡയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് പരുക്കുകളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല, ഹെൽത്ത് കാനഡ അറിയിച്ചു. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും ഏജൻസി നിർദ്ദേശിച്ചു.