സൂ സെ മാരി : പാരമ്പര്യവും സന്തോഷവും ഒരുമയും നിറഞ്ഞ ഒരു മനോഹരമായ ദിവസത്തിനായി തയ്യാറാകൂ, പൂവിളിയും പൂക്കളവും ഒരുക്കി ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് സൂ സെ മാരി മലയാളി അസോസിയേഷൻ. ഓഗസ്റ്റ് 30-ന് രാവിലെ 9 മുതൽ രാത്രി 10 വരെ അസോസിയേഷന്‍റെ മെഗാ ഓണാഘോഷം “ആരവം 2025” കൊണ്ടാടും.

ഓണാഘോഷത്തിന്‍റെ ഭാഗമായി ഓണം സദ്യ, സാംസ്കാരിക പരിപാടികൾ, പരമ്പരാഗത ഗെയിമുകൾ, മ്യൂസിക്, ഡിജെ നൈറ്റ്, തുടങ്ങി നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റിയൽറ്റർ മോഹൻദാസ് കളരിക്കൽ മണികണ്ഠദാസാണ് ഓണാഘോഷത്തിന്‍റെ മെഗാ സ്പോൺസർ.