ടൊറൻ്റോ : സ്കാർബ്റോയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ആറരയോടെ എഗ്ലിന്‍റൺ അവന്യൂ ഈസ്റ്റിന് അടുത്ത് ബിർച്ച്‌മൗണ്ട്-ചെൽവുഡ് റോഡുകൾക്ക് സമീപമുള്ള അയൺവ്യൂ മേഖലയിലാണ് സംഭവം.

അന്വേഷണം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-4100 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.