Monday, August 18, 2025

ജൂണിലെ ഭവന വിൽപ്പന: ഗ്രേറ്റർ ടൊറൻ്റോയിൽ 2.4% ഇടിവ്

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ജൂണിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2.4% കുറഞ്ഞതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഭവന വിപണി വീണ്ടെടുക്കലിന്‍റെ പാതയിലാണെന്ന് ബോർഡ് സൂചിപ്പിച്ചു.

ജൂണിൽ നഗരത്തിൽ 6,243 വീടുകളാണ് വിറ്റഴിച്ചത്. ഇത് മെയ് മാസത്തെ അപേക്ഷിച്ച് 8.1% വർധിച്ചതായി റിയൽ എസ്റ്റേറ്റ് ബോർഡ് പറയുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.7% വർധനയിൽ കഴിഞ്ഞ മാസം ജിടിഎയിൽ 19,839 പുതിയ പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം മുമ്പത്തെതിനേക്കാൾ ശരാശരി വിൽപ്പന വില 5.4% കുറഞ്ഞ് 1,101,691 ഡോളറായി. കഴിഞ്ഞ മാസം സജീവ ലിസ്റ്റിങ്ങുകൾ 31,603 ആയി. 2024 ജൂണിലെ 24,169 വീടുകളുടെ ഇൻവെന്‍ററിയിൽ നിന്ന് 30.8% വർധനയാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!