ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളിൽ ഒറ്റരാത്രികൊണ്ട് പെട്രോൾ വില കുറഞ്ഞു. എന്നാൽ, ന്യൂബ്രൺസ്വിക്കിൽ മാത്രമാണ് ഡീസൽ വിലയിൽ ഇടിവ് ഉണ്ടായത്.
നോവസ്കോഷ
പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്റെ വില 3.6 സെൻ്റ് കുറഞ്ഞു. ലിറ്ററിന് 140.1 സെൻ്റ് ആണ് പുതിയ ഏറ്റവും കുറഞ്ഞ വില. അതേസമയം പ്രവിശ്യയിൽ ഡീസൽ വില 1.8 സെൻ്റ് വർധിച്ചു. ഇതോടെ ഡീസൽ വില ലിറ്ററിന് 153.4 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് ലിറ്ററിന് 142.1 സെൻ്റാണ് ഈടാക്കുന്നത്. ഡീസലിന്റെ വില ലിറ്ററിന് 155.4 സെൻ്റായി.
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോൾ വില 1.7 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 145.6 സെൻ്റായതായി പെട്രോളിയം അനലിസ്റ്റ് അറിയിച്ചു. കൂടാതെ ദ്വീപിൽ ഡീസൽ വില 1.7 സെൻ്റ് വർധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവിശ്യയിലെ ഡീസൽ വില ലിറ്ററിന് 161.3 സെൻ്റാണ്.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്റെ വിലയിൽ 5.9 സെൻ്റിന്റെ ഇടിവുണ്ടായി. ഇപ്പോൾ പെട്രോളിന് ലിറ്ററിന് 141.7 സെൻ്റാണ് ഈടാക്കുന്നത്. പ്രവിശ്യയിൽ ഡീസൽ വില കുറഞ്ഞു. ഡീസൽ വില 1.9 സെൻ്റ് കുറഞ്ഞ് പരമാവധി വില ലിറ്ററിന് 154.5 സെൻ്റായി.