Monday, August 18, 2025

ഭവനവിൽപ്പന: ടൊറൻ്റോയിൽ 8.1% വർധന

ടൊറൻ്റോ : തുടർച്ചയായി മൂന്നാം മാസവും നഗരത്തിലെ വീടുകളുടെ വിൽപ്പന 8.1% ഉയർന്നതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ് (TRREB). വീടുകളുടെ വില കുറഞ്ഞതും വിപണയിലെത്തിയ വീടുകളുടെ എണ്ണവും ഭവനവിൽപ്പനയിലെ വർധനയ്ക്ക് കാരണമായി ബോർഡ് ചൂണ്ടിക്കാട്ടുന്നു.

ജൂണിൽ നഗരത്തിലുടനീളം 5,068 വീടുകളാണ് വിറ്റഴിച്ചത്. മെയ് മാസത്തിൽ സമാനമായ വർധനയും ഏപ്രിലിൽ 2.4% വർധനയും നഗരത്തിലെ വീടുകളുടെ വിൽപ്പനയിൽ ഉണ്ടായിരുന്നു. കൂടാതെ സജീവ ലിസ്റ്റിങ്ങുകൾ മാസം തോറും വർധിച്ചു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ, സജീവ ലിസ്റ്റിങ്ങുകൾ 34% വർധിച്ചതായി TRREB അറിയിച്ചു. ടൊറൻ്റോ മേഖലയിലെ വീടുകളുടെ ശരാശരി വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂണിൽ 5.6% കുറഞ്ഞ് 978,200 ഡോളറായി. കഴിഞ്ഞ വർഷം ജൂണിൽ 1,035,800 ഡോളറായിരുന്നു നഗരത്തിലെ വീടുകളുടെ വില. ടൊറൻ്റോ മേഖലയിൽ കഴിഞ്ഞ മാസം വീടുകളുടെ വിൽപ്പനയിൽ വർധന രേഖപ്പെടുത്തിയെങ്കിലും, വൻകൂവർ മേഖലയിൽ വീടുകളുടെ വിൽപ്പന 2% കുറഞ്ഞുവെന്ന് പ്രാദേശിക ബോർഡ് അറിയിച്ചു. കൂടാതെ, വൻകൂവറിലെ വീടുകളുടെ വില പ്രതിമാസം 0.3 ശതമാനം കുറഞ്ഞ് 1,173,100 ഡോളറായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!