Thursday, May 14, 2026

ബ്രേക്ക് തകരാർ: കാനഡയിൽ വോൾവോ വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : ബ്രേക്ക് തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് വോൾവോ കാറുകളും എസ്‌യുവികളും തിരിച്ചു വിളിച്ചു. സോഫ്റ്റ്‌വെയർ പ്രശ്നമാണ് ബ്രേക്ക് തകരാറിന് കാരണമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. ആകെ 1,986 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2025-2026 മോഡൽ EC40, 2025-2026 മോഡൽ EX40, 2025 മോഡൽ S60, 2024-2025 മോഡൽ V60, 2023-2025 മോഡൽ XC60, 2022-2026 മോഡൽ XC90 എന്നിവയാണ് ബന്ധിക്കപ്പെട്ട വാഹനങ്ങൾ. പ്ലഗ്-ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളെ മാത്രമേ തകരാർ ബാധിച്ചിട്ടുള്ളെന്നും ഫെഡറൽ ഏജൻസി പറയുന്നു.

സുരക്ഷാ അപകടസാധ്യത കുറയ്ക്കുന്നതിന്, അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ‘ബി’ അല്ലെങ്കിൽ ‘വൺ പെഡൽ ഡ്രൈവ്’ ഡ്രൈവ് മോഡുകൾ ഉപയോഗിക്കരുതെന്ന് വോൾവോ നിർദ്ദേശിക്കുന്നു. വാഹന ഉടമകളെ മെയിൽ വഴി അറിയിക്കുകയും ബ്രേക്ക് കൺട്രോൾ മൊഡ്യൂൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് വാഹനങ്ങൾ ഒരു ഡീലർഷിപ്പിലേക്ക് എത്തിക്കണമെന്നും വോൾവോ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!