Wednesday, September 10, 2025

പൂപ്പൽ: കാനഡയിൽ സെഡർ ബ്രാൻഡ് പാനീയങ്ങൾ തിരിച്ചുവിളിച്ചു

ഓട്ടവ : പൂപ്പൽ ബാധയെ തുടർന്ന് കാനഡയിലുടനീളം ചില പാനീയങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). കാനഡയിലുടനീളം വിറ്റഴിച്ച സെഡർ ബ്രാൻഡ് നോൺ-ആൽക്കഹോളിക് പാനീയങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

500 മില്ലിലിറ്റർ പാക്കിലുള്ള സെഡർ ക്ലാസിക് ഡിസ്റ്റിൽഡ് നോൺ-ആൽക്കഹോളിക്, സെഡർ ക്രിസ്പ് ഡിസ്റ്റിൽഡ് നോൺ-ആൽക്കഹോളിക് സ്പിരിറ്റ്, സെഡർ വൈൽഡ് ഡിസ്റ്റിൽഡ് നോൺ-ആൽക്കഹോളിക്, സെഡർ റോസ് ഡിസ്റ്റിൽഡ് നോൺ-ആൽക്കഹോളിക് പാനീയങ്ങളാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാനീയങ്ങൾ ഉപയോഗിക്കരുത്, വിൽക്കരുത്, വിതരണം ചെയ്യരുത് എന്ന് CFIA ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!