ഓട്ടവ : പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വേഗ ബ്രാൻഡ് ഓർഗാനിക് പ്രോട്ടീൻ + സൂപ്പർഗ്രീൻസ്™ വാനില ഫ്ലേവർഡ് ഡ്രിങ്ക് മിക്സ് തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, കെബെക്ക് എന്നിവിടങ്ങളിൽ രണ്ട് കിലോഗ്രാം വലിപ്പമു ഈ ഉൽപ്പന്നം വിതരണം ചെയ്തതായി ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ ഓൺലൈൻ വഴിയും വാനില ഫ്ലേവർഡ് ഡ്രിങ്ക് മിക്സ് വിറ്റിട്ടുണ്ട്.

ബാധിക്കപ്പെട്ട ഉൽപ്പന്നം ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുതെന്ന് ഏജൻസി നിർദ്ദേശിച്ചു.