ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷന്‍റെ (LOMA) ഈ വർഷത്തെ ഫാമിലി പിക്നിക് ജൂലൈ 20-ന് നടക്കും. ഡോർചെസ്റ്റർ പോളിഷ് കനേഡിയൻ ഫുട്ബോൾ ക്ലബ്ബിൽ (2776 ഹാമിൽട്ടൺ റോഡ്) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെയാണ് പിക്നിക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

പിക്നിക്കിനോടനുബന്ധിച്ച് തനതായ കേരളീയ മത്സരങ്ങൾ, വടംവലി, മ്യൂസിക്കൽ ചെയർ, കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ, വിഭവസമൃദ്ധമായ കേരളീയ ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 13 വയസ്സിന് മുകളിലുള്ളവർക്ക് 15 ഡോളറും ആറ് മുതൽ 12 വയസ്സ് വരെ പ്രായമുള്ളവർക്ക് 10 ഡോളറും ടിക്കറ്റ് നിരക്ക് ഉണ്ടായിരിക്കും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് : https://forms.gle/6bRem63KAjorJqzq6