ഓട്ടവ : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി, മന്ത്രിസഭാംഗങ്ങളുമായും കനേഡിയൻ പ്രീമിയർമാരുമായും കൂടിക്കാഴ്ച നടത്തും. കാനഡ-യുഎസ് വ്യാപാര ചർച്ചയുടെ പുരോഗതി വിലയിരുത്തുന്നതിനും മറ്റുമായി ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. ഒൻ്റാരിയോയിലെ ഹണ്ട്‌സ്‌വില്ലിൽ നടക്കുന്ന വാർഷിക കൗൺസിൽ ഓഫ് ദി ഫെഡറേഷൻ സമ്മേളനത്തിനായി ജൂലൈ 22-ന് പ്രീമിയർമാർ ഒത്തുകൂടുമ്പോൾ കാർണി അവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

ഓഗസ്റ്റ് ഒന്നോടെ യുഎസുമായി വ്യാപാര കരാർ ഉറപ്പാക്കാൻ കാനഡ തുടർന്നും പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ കാർണി പറഞ്ഞു. അതിർത്തി കടന്നുള്ള ഫെന്‍റനൈൽ കടത്ത് തടയുന്നതിൽ കാനഡ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.