ടൊറൻ്റോ : ഹാമിൽട്ടണിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചതായി ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ സീലോ കോർട്ടിലുള്ള വീടിനാണ് തീപിടിച്ചത്. മരിച്ചയാളുടെ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. വീട്ടിൽ മറ്റ് താമസക്കാർ ഉണ്ടായിരുന്നോ അല്ലെങ്കിൽ മറ്റാരെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 905-540-5085 എന്ന നമ്പറിലോ crimestoppershamilton.com വഴിയോ ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു.