കാല്‍ഗറി : നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. നഗരത്തിന്‍റെ തെക്കൻ മേഖലയിൽ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ഫൂട്ട്ഹിൽസിൽ കൊടുങ്കാറ്റ് രൂപപ്പെടാനും തെക്കുകിഴക്കോട്ട് നീങ്ങാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസി പ്രവചനം.

ശക്തമായ ഇടിമിന്നലോട് കൂടിയ മഴ കൊടുങ്കാറ്റ് രൂപപ്പെടാൻ കാരണമാകും. കാല്‍ഗറിക്ക് പുറമെ റോക്കി വ്യൂ കൗണ്ടിയിലും തെക്കൻ ആൽബർട്ടയിലും കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബ്രാഗ് ക്രീക്ക്, കാർഡ്‌സ്റ്റൺ കൗണ്ടി, ഫോർട്ട് മക്ലിയോഡ്, ഹൈ റിവർ, ഒകോടോക്‌സ്, സു ടിന നേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ഇത് ബാധിക്കുമെന്നും എൻവയൺമെൻ്റ് കാനഡ പറയുന്നു. കാല്‍ഗറിയിൽ ഉയർന്ന താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കുറഞ്ഞത് 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.