Monday, August 18, 2025

ജൂണിൽ പണപ്പെരുപ്പ നിരക്ക് 1.8 ശതമാനമായി ഉയരും: സാമ്പത്തിക വിദഗ്ധർ

ഓട്ടവ : ജൂണിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഒരു ശതമാനത്തിന്‍റെ പത്തിലൊന്ന് ഉയർന്ന് 1.8 ശതമാനത്തിലെത്തുമെന്ന പ്രവചനവുമായി സാമ്പത്തിക വിദഗ്ധർ. അതേസമയം യുഎസ് താരിഫുകളുടെ ആഘാതത്തെ തുടർന്ന് ജൂണിൽ പണപ്പെരുപ്പത്തിന്‍റെ വാർഷിക വേഗത 1.9 ശതമാനമായി ഉയരുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയും പ്രവചിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ജൂണിലെ ഉപഭോക്തൃ വില സൂചിക ഡാറ്റ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യും. ജൂലായ് 30-ന് അടുത്ത പലിശ നിരക്ക് തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്ക് ഓഫ് കാനഡ നടത്തുന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള അവസാന അവലോകനമായിരിക്കും ജൂണിലെ സിപിഐ റിലീസ്.

അതേസമയം സെൻട്രൽ ബാങ്ക് തുടർച്ചയായ മൂന്നാം തവണയും പലിശനിരക്ക് സ്ഥിരമായി നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പ കണക്കുകളിലെ മാറ്റം ശ്രദ്ധിക്കുന്നുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ടിഫ് മാക്ലെം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!