Wednesday, September 10, 2025

മാനിറ്റോബ പിഎൻപി ഡ്രോ: 67 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

വിനിപെഗ് : പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി പ്രവിശ്യാ കുടിയേറ്റത്തിനായി 67 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. ഈ നറുക്കെടുപ്പിൽ മാനിറ്റോബയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കും മുൻഗണന നൽകി.

ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം (IES), സ്കിൽഡ് വർക്കർ സ്ട്രീം (SWS) എന്നീ രണ്ടു ഇമിഗ്രേഷൻ പാത്ത് വേകളിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 10-ന് നടന്ന നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ നൽകിയത്. ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീം വഴി 40 അപേക്ഷകർക്കും സ്കിൽഡ് വർക്കർ സ്ട്രീം വഴി 27 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു. കൂടാതെ, ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 673 സ്കോർ ആവശ്യമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!