സെൻ്റ് ജോൺസ് : ഏറ്റവും പുതിയ നറുക്കെടുപ്പിലൂടെ ഈ ആഴ്ച യോഗ്യരായ 320 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP), ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) എന്നിവയിലൂടെയാണ് അപേക്ഷകർക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്. അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ 63 പേർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ 257 അപേക്ഷകർക്കുമാണ് പ്രവിശ്യാ കുടിയേറ്റത്തിനായി ഇൻവിറ്റേഷൻ ലെറ്റർ ലഭിച്ചത്.

2025-ൽ ഇതുവരെ, പ്രവിശ്യ അതിന്‍റെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി 1,095 അപേക്ഷകർക്കും AIP വഴി 214 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. മെയ് 29-ന് 405, മെയ് 8-ന് 328, ഏപ്രിൽ 3-ന് 256 എന്നിങ്ങനെ മുമ്പ് നടന്ന നറുക്കെടുപ്പുകളിലൂടെ രണ്ട് പ്രോഗ്രാമുകളിലുമായി ഉദ്യോഗാർത്ഥികൾക്ക് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ ഇൻവിറ്റേഷൻ നൽകി.