ഓട്ടവ : ഓട്ടവയുടെ പടിഞ്ഞാറൻ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിതടസ്സം നേരിടുന്നതായി ഹൈഡ്രോ ഓട്ടവ റിപ്പോർട്ട് ചെയ്തു. ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ 30,485 ഉപയോക്താക്കളെ വൈദ്യുതിതടസ്സം ബാധിച്ചിരുന്നു. എന്നാൽ, ഏകദേശം 20 മിനിറ്റിനുശേഷം, തടസ്സം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചതായി യൂട്ടിലിറ്റി അറിയിച്ചു. പ്രവിശ്യാ ഗ്രിഡിൽ നിന്നും വൈദ്യുതി വിതരണം തടസപ്പെട്ടതാണ് ഇതിന് കാരണമെന്നും യൂട്ടിലിറ്റി റിപ്പോർട്ട് ചെയ്തു.

വെസ്റ്റ്ബോറോ, ഹൈലാൻഡ് പാർക്ക്, കാർലിങ് വുഡ്, ലിങ്കൺ ഹൈറ്റ്സ്, ബ്രിട്ടാനിയ, ബേഷോർ ഉൾപ്പെടെ ഹൈവേ 417-ന് സമീപമുള്ള പ്രദേശങ്ങളിൽ വൈദ്യുതിതടസ്സം നേരിട്ടിരുന്നു. കൂടാതെ ബാർഹാവനിലും തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയോ ഗ്രിഡിൽ സമ്മർദ്ദം ചെലുത്തുന്ന വർധിച്ച ആവശ്യകതയോ മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്, ഹൈഡ്രോ ഓട്ടവ പറയുന്നു. വാരാന്ത്യത്തിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചിരുന്നു.