ഓട്ടവ : അലർജിയോ സെൻസിറ്റിവിറ്റിയോ ഉള്ളവർക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്ന ഫ്രോസൺ സീഫുഡ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. 908 ഗ്രാം പാക്കേജുകളിൽ വിൽക്കുന്ന സീ ഹോഴ്‌സ് ബ്രാൻഡായ ഈസി പീൽ ഷ്രിമ്പ് ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സൾഫൈറ്റുകൾ ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറയുന്നു.

പീൽ ഷ്രിമ്പ് കെബെക്ക് പ്രവിശ്യയിലാണ് വിറ്റതെങ്കിലും, കാനഡയിലുടനീളമുള്ള മറ്റ് സ്റ്റോറുകളിൽ ഉൽപ്പന്നം ലഭ്യമായേക്കാം. അലർജിയോ ഭക്ഷണ സെൻസിറ്റിവിറ്റിയോ ഉള്ളവർക്ക് നേരിയതോ ഗുരുതരമായതോ ആയ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുന്നു. അലർജിയുള്ള വ്യക്തികൾ സീ ഹോഴ്‌സ് ബ്രാൻഡ് ഈസി പീൽ ഷ്രിമ്പ് കഴിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു. അതേസമയം ജൂലൈ 12 വരെ, ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല.