കാല്‍ഗറി : തിങ്കളാഴ്ച കാൽഗറി നഗരത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ഞായറാഴ്ച രാത്രി കാൽഗറിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ, ആലിപ്പഴം വീഴ്ച, ശക്തമായ കാറ്റ് എന്നിവ ഉണ്ടായിരുന്നു. കൂടാതെ നഗരത്തിൽ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്നും 50 മുതൽ 80 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാമെന്നും ECCC പറയുന്നു. വൈകുന്നേരത്തോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.