യെല്ലോ നൈഫ് : നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചതായി ആർസിഎംപി അറിയിച്ചു. യെല്ലോ നൈഫിൽ നിന്നും ഏകദേശം 105 കിലോമീറ്റർ അകലെയുള്ള ബെഹ്ചോകോ കമ്മ്യൂണിറ്റിക്ക് സമീപം ഉച്ചയോടെയാണ് സംഭവം.

ഹെലികോപ്റ്ററിൽ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം മരിച്ചതായി ആർസിഎംപി സ്ഥിരീകരിച്ചു. പൈലറ്റിനെക്കുറിച്ചോ, ഹെലികോപ്റ്ററിനെക്കുറിച്ചോ, അപകടകാരണത്തെക്കുറിച്ചോ വിവരമൊന്നും നൽകിയിട്ടില്ല. അന്വേഷണം ആരംഭിച്ചു.