ടൊറൻ്റോ : എറ്റോബിക്കോയിലെ പ്രശസ്തമായ ഫാസ്റ്റ് ഫുഡ് റസ്റ്ററൻ്റായ ദി ബർഗേഴ്‌സ് പ്രീസ്റ്റിൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ 1599 ദി ക്വീൻസ്‌വേയിലാണ് സംഭവം. റസ്റ്ററൻ്റിന്‍റെ ഉള്ളിൽ ഉണ്ടായ തീപിടിത്തം മേൽക്കൂരയിലേക്ക് പടർന്നതായി ടൊറൻ്റോ ഫയർഫോഴ്‌സ് അറിയിച്ചു.

തീപിടിത്ത സമയത്ത് റസ്റ്ററൻ്റിനുള്ളിൽ ഉണ്ടായിരുന്നില്ല. ആർക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ടൊറൻ്റോ പൊലീസ് സർവീസ് (ടിപിഎസ്) സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.