എഡ്മിന്റൻ : കാനഡയിലെ മറ്റു പ്രവിശ്യകളിലെ ജനങ്ങളെ അപേക്ഷിച്ച് ആൽബർട്ട നിവാസികൾ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ട്. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഉത്കണ്ഠാകുലരാണെന്ന് ആല്‍ബര്‍ട്ട നിവാസികളിൽ 41% പേർ പറയുന്നതായി ഇപ്സോസ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. പത്ത് ആല്‍ബര്‍ട്ട നിവാസികളില്‍ മൂന്ന് പേര്‍ക്ക് അവരുടെ ബില്ലുകളടയ്ക്കാനോ കടം വീട്ടാനോ പോലും മതിയായ വരുമാനം ലഭിക്കുന്നില്ലെന്നും സർവേ കണ്ടെത്തി.

നിലവിലെ സാമ്പത്തിക പ്രതിസന്ധി കടുത്ത സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നുണ്ടെന്നും സർവേയിൽ പങ്കെടുത്ത പത്തില്‍ നാല് പേരും പറയുന്നു. മറ്റേതൊരു കനേഡിയൻ പ്രവിശ്യകളേക്കാൾ ഉയർന്ന നിരക്കാണിത്. കോവിഡ് മഹാമാരിക്ക് ശേഷം ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള തങ്ങളുടെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇപ്സോസ് സർവേ വ്യക്തമാക്കുന്നു.
