Tuesday, October 14, 2025

അലാസ്ക തീരത്ത് ശക്തമായ ഭൂചലനം: ബ്രിട്ടിഷ് കൊളംബിയയിൽ സുനാമി സാധ്യതയില്ല

വൻകൂവർ : ബുധനാഴ്ച അലാസ്ക തീരത്തുണ്ടായ ഭൂചലത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ സുനാമി സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അലാസ്കയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 20 മിനിറ്റിനുശേഷം, ബ്രിട്ടിഷ് കൊളംബിയയിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് എമർജൻസി ഇൻഫോബിസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അലാസ്ക സാൻഡ് പോയിൻ്റിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്ക് മാറി, ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ, അലാസ്കയുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. യൂണിമാക് പാസ് വരെയുള്ള തെക്കൻ അലാസ്കയുടെയും അലാസ്ക പെനിൻസുലയുടെയും ഭാഗങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!