ടൊറൻ്റോ : നോർത്ത് യോർക്കിലെ യോർക്ക്‌ഡെയ്ൽ മാളിന് സമീപം പുലർച്ചെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ആറരയോടെ ഹൈവേ 401-നും ഡഫറിൻ സ്ട്രീറ്റിനും സമീപമുള്ള മാളിന്‍റെ പാർക്കിങ് ഏരിയയിലാണ് വെടിവെപ്പ് നടന്നത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ യുവാവിനെ കണ്ടെത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രതികളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ, വെടിവെപ്പ് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് ടൊറൻ്റോ പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.