ടൊറൻ്റോ : ചെണ്ടമേളത്തിന്‍റെയും പുലികളിയുടെയും അകമ്പടിയോടും ആർപ്പുവിളികളോടും കൂടി ഓണാഘോഷത്തിനൊരുങ്ങുകയാണ് സൂ സെ മാരി മലയാളി അസോസിയേഷൻ. ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ ‘ആരവം 2025’ എന്ന പേരിൽ ഒരുക്കുന്ന ഓണാഘോഷം സൂ സെ മാരി മാർക്കോണി കൾച്ചറൽ ഇവൻ്റ് സെന്‍ററിലാണ് നടക്കുക.

പരമ്പരാഗത ഓണസദ്യ, വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ, എല്ലാ പ്രായക്കാർക്കുമുള്ള വിവിധ മത്സരങ്ങൾ, ഫോട്ടോ ബൂത്തുകൾ, ഭാഗ്യ നറുക്കെടുപ്പുകൾ എന്നിവയ്ക്ക് ഒപ്പം ഡിജെ നൈറ്റും ഓണാഘോഷത്തിന് മാറ്റുകൂട്ടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റിയൽറ്റർ മോഹൻദാസ് കളരിക്കൽ മണികണ്ഠദാസ് ആണ് പരിപാടിയുടെ മെഗാസ്പോൺസർ.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി : https://www.zeffy.com/ticketing/aaravam-2025-onam
