ലൊസാഞ്ചലസ് : ലൊസാഞ്ചലസ് സെൻ്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 18 മുതൽ 28 വരെ ആഘോഷിക്കും. ജൂലൈ 18-ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് ഇടവക വികാരി ഫാ. ജയിംസ് നിരപ്പേലിന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ഉദ്ദിഷ്ട കാര്യങ്ങൾക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഫാ. ഷിന്റോ സെബാസ്റ്റ്യൻ, ഫാ. ബിനോയ് നരമംഗലത്ത്, ഫാ. ബിബിൻ എടശ്ശേരി, ഫാ. ദേവസി പൈനാടത്ത്, ഫാ. ഷിജു മോൻ തോട്ടപ്പുറത്ത്, ഫാ. ദിലീപ് സെബാസ്റ്റ്യൻ, ഫാ. ജിജോ ജോസഫ് എന്നിവർ വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും മുഖ്യകാർമികത്വം വഹിക്കും.

പ്രധാന തിരുനാളിന്‍റെ ഒന്നാം ദിനമായ ജൂലൈ 26 ശനിയാഴ്ച ഫാ. അഖിൽ തോമസ് പച്ചിക്കരയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും, നൊവേനയും. ജൂലൈ 27 ഞായറാഴ്ചയാണ് പ്രധാന തിരുനാളിന്‍റെ രണ്ടാം ദിവസം. ഫൊറാന വികാരി ഫാ. ക്രിസ്റ്റി പറമ്പ് കാട്ടിൽ ആഘോഷമായ കുർബാനയ്ക്കും ലദീഞ്ഞിനും മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ജൂലൈ 28-ന് വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറങ്ങുന്നതോടെ ഈ വർഷത്തെ തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാൾ കൺവീനർ ഷെല്ലി മേച്ചേരി എന്നിവർ അറിയിച്ചു.
