Sunday, August 17, 2025

മാരിടൈംസ് ഇന്ധനവിലയിൽ നേരിയ വർധന

ഹാലിഫാക്സ് : മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും ഒറ്റ രാത്രികൊണ്ട് പെട്രോൾ വിലയിൽ നേരിയ വർധനയുണ്ടായി. അതേസമയം നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും ഡീസൽ വില കുറഞ്ഞു.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 0.5 സെൻ്റ് വർധിച്ചു. ഇതോടെ മേഖലയിലെ പെട്രോൾ വില ലിറ്ററിന് 144.1 സെൻ്റായി. അതേസമയം ഹാലിഫാക്സിൽ ഡീസൽ വില 2.4 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 155.7 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന്‍റെ വില ലിറ്ററിന് 146.1 സെന്റും ഡീസലിന്‍റെ വില ലിറ്ററിന് 157.7 സെന്റുമാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന് 1.1 സെൻ്റ് വർധന ഉണ്ടായി. നിലവിൽ പ്രവിശ്യയിലെ പെട്രോളിന് ലിറ്ററിന് 149.6 സെൻ്റാണ് ഈടാക്കുന്നത്. അതേസമയം പ്രവിശ്യയിലെ ഡീസലിന്‍റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ദ്വീപിലെ ഡീസൽ വില ലിറ്ററിന് 164.2 സെൻ്റായി തുടരുന്നു.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന്‍റെ വില 1.5 സെൻ്റ് വർധിച്ചു. ഇതോടെ പ്രവിശ്യയിലെ പുതിയ പരമാവധി വില ലിറ്ററിന് 146.0 സെൻ്റാണ്. പ്രവിശ്യയിൽ ഡീസൽ വിലയിൽ 0.6 സെൻ്റ് കുറഞ്ഞു. പ്രവിശ്യയിലെ ഡീസൽ വില ഇപ്പോൾ ലിറ്ററിന് 158.3 സെൻ്റാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!