വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ അബോട്ട്‌സ്‌ഫോർഡിൽ ട്രെയിൻ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ കാനഡ-യുഎസ് അതിർത്തിക്ക് സമീപം അബോട്ട്‌സ്‌ഫോർഡിലെ നാലാം അവന്യൂവിലാണ് സംഭവം. നിരവധി ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അബോട്ട്‌സ്‌ഫോർഡ് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് ചെയ്തു.

അപകടത്തെ തുടർന്ന് ട്രാക്കുകളുടെ ഇരുവശത്തും തടസ്സം നേരിട്ടിരുന്നു. ബോഗികൾ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് വരെ വെസ്റ്റ് റെയിൽവേ അവന്യൂവിനും സുമാസ് അതിർത്തി ക്രോസിങ്ങിനും ഇടയിൽ 4-ാം അവന്യൂ അടച്ചിരുന്നു.