കാൽഗറി : ഒരു മാസം മുമ്പ് നടന്ന സൈബർ സൈബർ ആക്രമണത്തിൽ ചില ഡാറ്റകൾ ഹാക്കർമാർ മോഷ്ടിച്ചതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. ജൂൺ 13-ന് സെർവറുകളിലും സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലും സൈബർ ആക്രമണം നേരിട്ടതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ ഉപയോക്താക്കളെ അറിയിച്ചിരുന്നു.

അതേസമയം ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങളോ, യാത്രക്കാരുടെ പാസ്‌വേഡുകളോ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് എയർലൈൻ അറിയിച്ചു. എന്നാൽ, ചില വ്യക്തിഗത, യാത്രാ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. സൈബർ ആക്രമണം നിയന്ത്രിക്കാനും സിസ്റ്റം, ഡാറ്റ സുരക്ഷാ നടപടികൾ നടപ്പിലാക്കാനും സൈബർ സുരക്ഷാ പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വെസ്റ്റ്ജെറ്റ് അറിയിച്ചു.