വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഫ്രേസർ കാന്യൺ മേഖലയിലെ അലക്സാണ്ട്ര ബ്രിഡ്ജ് പ്രൊവിൻഷ്യൽ പാർക്കിൽ പുതിയതായി കാട്ടുതീ കണ്ടെത്തിയതായി ബി.സി. വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം കണ്ടെത്തിയ കാട്ടുതീ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ 2.5 ഹെക്ടർ വിസ്തൃതിയിൽ പടർന്നിരുന്നു. പ്രതികൂല കാലാവസ്ഥയും കാട്ടുതീ പടരുന്നതും കണക്കിലെടുത്ത് കോസ്റ്റൽ ഫയർ സെന്‍ററിൽ ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ളവ നിരോധിച്ചിട്ടുണ്ട്.

നിലവിൽ കാട്ടുതീ ഹൈവേ 1 ഭീഷണി ഉയർത്തുന്നില്ല. കൂടാതെ വീടുകൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ ഭീഷണി ഉയർത്തുന്നില്ലെന്നും ഏജൻസി അറിയിച്ചു. 22 അഗ്നിശമനസേനാംഗങ്ങളും ഒരു ഓഫീസറും ഹെലികോപ്റ്ററും വാട്ടർ ടെൻഡറും തീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ട്. തീ മനുഷ്യ കാരണമാണെന്ന് സംശയിക്കുന്നുവെന്ന് ബിസി ഡബ്ല്യു എസ് റിപ്പോർട്ട് ചെയ്തു.